സർജറിക്ക് 5000 രൂപ കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർ വിജിലൻസിൻ്റെ പിടിയിലായി
Tuesday, August 23, 2022
കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് പിടികൂടി.കാഞ്ഞിരപ്പള്ളി ജനറല്‍ ശുപത്രിയിലെ സര്‍ജന്‍ ഡോക്ടർ സുജിത്ത് കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.മുണ്ടക്കയം സ്വദേശിയായ രോഗിയുടെ ഒപ്പറേഷനുവേണ്ടി കൈക്കൂലിയായി സുജിത്ത് കുമാര്‍ 5000 രൂപ ആവശ്യപ്പെട്ടിരുന്നു.ഓപ്പറേഷനായി ആദ്യം 2000 രൂപ ഇവര്‍ നല്കി.തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ രോഗിയെ സര്‍ജറിക്ക് വിധേയനാക്കി.സര്‍ജറി കഴിഞ്ഞ ശേഷം വാര്‍ഡില്‍ കിടന്നിരുന്ന രോഗിയുടെ മകനോട് ബാക്കി 3000 രൂപകൂടി ഡോക്ടര്‍ ആവശ്യപ്പെട്ടു.ഇതോടെ മകന്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.ഡോക്ടറുടെ വീടിനോട് ചേര്‍ന്നുള്ള പരിശോധനാ മുറിയില്‍വെച്ച് പണം കൈമാറുന്നതിനിടയിലാണ് സുജിത്ത് കുമാറിനെ വിജിലന്‍സ് പിടികൂടിയത്.