Type Here to Get Search Results !

കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവാവിനെ കുത്തിക്കൊന്നതിന് കാരണം ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കം

കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവാവിനെ കുത്തിക്കൊന്നതിന് കാരണം ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കം
എറണാകുളം കാക്കനാട്ടെ ഫ്‌ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്.കൊലപാതകം നടന്ന ഫ്‌ളാറ്റില്‍ ആളുകള്‍ വന്ന് ലഹരി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു അറിയിച്ചു.ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.പ്രതിയെ രക്ഷപ്പെടാന്‍ ഒരാള്‍ സഹായിച്ചിരുന്നെന്ന് സംശയമുണ്ട്. അതിനാല്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും കമ്മീഷ്ണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്ളാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം റൂമിനുള്ളില്‍ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് മരിച്ചത്. അഞ്ച് സുഹൃത്തുകള്‍ ഒന്നിച്ചാണ് താമസിച്ചിരുന്നത്.സജീവ് കൃഷ്ണയുടെ മരണ വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അര്‍ഷാദിന്റെ ഫോണ്‍ ഓഫായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അര്‍ഷാദിനെ കാസര്‍ഗോഡ് നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.