Type Here to Get Search Results !

കൊണ്ടോട്ടിയിൽ ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പോലീസുകാരന് സസ്പെൻഷൻ

കൊണ്ടോട്ടിയിൽ ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പോലീസുകാരന് സസ്പെൻഷൻ
മലപ്പുറം കൊണ്ടോട്ടിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ.മലപ്പുറം തിരൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂർ സ്വദേശി എൻ.ഷൈലേഷാണു ഭാര്യയെ ക്രൂരമായി മർദിച്ചത്.ഇയാളെ അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തത്.ആക്രമണത്തിൽ ബോധരഹിതയായ യുവതിക്ക് സാരമായ പരിക്കുണ്ട്.ഭാര്യയുടെ തല ചുമരിൽ ഇടിപ്പിക്കുകയും പുറം കടിച്ചു മുറിച്ചുമായിരുന്നു മൃഗീയമായി മർദ്ദിച്ചത്.യുവകതിയുടെ കൈവിരലുകൾക്ക് പൊട്ടലുണ്ട്.ദേഹമാസകലം ചതവേറ്റ നിലയിലാണ്.യുവതി ബോധരഹിതയായ വിവരം കുട്ടിയാണ് ഫോൺ ചെയ്ത് യുവതിയുടെ വീട്ടിൽ വിവരം അറിയിച്ചത്.


അമ്മ വിളിച്ചിട്ടും എഴുന്നേൽക്കുന്നില്ലെന്ന് കുട്ടി പറഞ്ഞതിനുസരിച്ച് യുവതിയുടെ വീട്ടുകാർ എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.2014ലായിരുന്നു ഇരുവരും വിവാഹിതരായത്.ഒരു വർഷം പിന്നിട്ടതോടെ മർദനം ആരംഭിച്ചുവെന്ന് യുവതി മൊഴി നൽകി.യുവതി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി.ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിനു പിന്നാലെ കേസന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി.ക്രൈംബ്രാഞ്ചിൻ്റെ റിപ്പോർട്ട് എന്നെങ്കിലും വന്നാൽ അതനുസരിച്ച് തുടർ നടപടിയുണ്ടാകും.എന്നാൽ ഇയാളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അറസ്റ്റു ചെയ്ത് റിമാൻ്റ് ചെയ്യേണ്ട കേസ്സ് സസ്പെൻഷനിൽ ഒതുക്കിയത് ശരിയായില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു.


ഇയാളെക്കാൾ ക്രിമിനലായവർ സേനയിലുണ്ടെന്നതിന് ഉദാഹരണമാണ് കൊടുംക്രിമിനലെന്ന് തെളിഞ്ഞ ഐജിയുടെ റിപ്പോര്‍ട്ടും കോടതി നിർദ്ദേശത്തിനെ തുടര്‍ന്നുംമുൻപ് പിരിച്ചുവിട്ട സര്‍ക്കിള്‍ ഇന്‍സ്പക്ടറെ കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ തിരിച്ചെടുത്ത സഭവം സൂചിപ്പിക്കുന്നത്.തൊടുപുഴ എസ്.എച്ച്.ഒ. ആയിരുന്ന എൻജി ശ്രീമോനെയാണ് തിരിച്ചെടുത്ത് ക്രൈംബ്രാഞ്ചില്‍ നിയമിച്ചത്.40 കേസ്സുകളിൽ പതിനെട്ട് കേസുകളില്‍ അധികാര ദുര്‍വിനിയോഗം, കൈക്കൂലി ,ലേക്കപ്പ് മർദ്ദനം, ഗുണ്ടാ മാഫിയ ബന്ധം എന്നിവ തെളിവി സ ഹി ത കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇയാളെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്.തൻ്റെ മണ്ഡലത്തിൽ രണ്ടാം ഭാര്യയെ ഉപദ്രവിച്ച കേസ്സിൽ ഭർത്താവിനെ അറസ്റ്റു ചെയ്യാൻ ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ പറഞ്ഞത് അനുസരിക്കാതെ ന്യായം നോക്കിയെ നടപടിയെടുക്കാനാകൂ എന്ന ഫോൺ സംഭാഷണം പുറത്തായതോടെ തിരുവനന്തപുരം വട്ടപ്പാറ സർക്കിൾ ഇന്‍സ്പെക്ടര്‍ ഗിരിലാലിനെ സ്ഥലംമാറ്റി ഉത്തരവ് വന്നിരുന്നു.ഇതേ ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുത്ത് ക്രൈംബ്രാഞ്ചിൽ നിയമിച്ച ഉത്തരവുമുണ്ടായിരുന്നത്.