കോമണ്‍വെൽത്ത് ഗെയിംസ് 125 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മോഹിത്തിന് വെങ്കലം
Saturday, August 06, 2022
കോമണ്‍വെൽത്ത് ഗെയിംസ് 125 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം മോഹിത് ഗ്രെവാൾ വെങ്കല മെഡൽ കരസ്ഥമാക്കി.ജമൈക്കയുടെ ആരോണ്‍ ജോണ്‍സനെതിരെ 4-0 എന്ന സ്കോറിൽ മുന്നിട്ട് നിൽക്കുന്പോൾ മലർത്തിയടിച്ചാണ് മോഹിത് മെഡൽ നേട്ടത്തിലെത്തിയത്.മോഹിത്തിന്റെ നേട്ടത്തോടെ ഒരൊറ്റ ദിവസം കൊണ്ട് ഗോദയിൽ നിന്ന് ഇന്ത്യക്ക് ആറ് മെഡലുകളായി.