കാണാതായ പെണ്‍കുട്ടികള്‍ കോഴിക്കോട് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.നേരത്തെ ജനുവരിയില്‍ ഇവിടെ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ ബംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തി.സംഭവം വലിയ വിവാദമായി മാറിയിരുന്നു. തുടര്‍ന്ന് സുരക്ഷ വീഴ്ചയില്‍ ബാലമന്ദിരത്തിലെ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.ബാല മന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് അന്ന് പുറത്ത് കടന്ന ആറ് പെണ്‍കുട്ടികളും പൊലീസിന് മൊഴി നല്‍കിയത്.കുട്ടികളുടെ എതിര്‍പ്പ് മറികടന്നാണ് ഇവരെ തിരികെ ബാലമന്ദിരത്തിലെത്തിച്ചത്.
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പോസ്കോ ഇരകളായ പെണ്‍കുട്ടികളെ കണ്ടെത്തി
Thursday, August 04, 2022
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി.ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.ഇന്ന് രാവിലെ ഏഴരയോടെയാണ് രണ്ട് പെണ്‍കുട്ടികളെ കാണാതായത്.ഇരുവരും പോക്‌സോ കേസിലെ ഇരകളായവരാണ്.സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു.തുടര്‍ന്ന് കോഴിക്കോട് ടാഗോര്‍ സെന്റിനര്‍ ഹാളിന് സമീപം വെച്ച് പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തുകയായിരുന്നു.ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.