പൊതുമരാമത്ത്, ജല അഥോറിറ്റി, കെഎസ്ഇബി,ബിഎസ്എൻഎൽ,അഗ്നിരക്ഷാസേന,പോലീസ്,നാഷണൽ ഹൈവേ,മൈനിംഗ് ആന്ഡ് ജിയോളജി,എംവിഐപി വകുപ്പുകൾ സംയുക്തമായാണ് കുഴി നികത്താനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.മാത്യു കുഴൽനാടൻ എംഎൽഎ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.ജെസിബിയും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് ഇന്നലെ വൈകുന്നേരം അഞ്ചോടെ പ്രവൃത്തി പൂർത്തിയാക്കി.ശക്തമായ മഴ തുടരുന്നതിനാൽ താത്കാലികമായാണ് കുഴി നികത്തിയിരിക്കുന്നത്.മഴ മാറിയശേഷം വിശദമായ പരിശോധന നടത്തി റോഡ് പൂർണതോതിൽ നവീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.എറണാകുളം,പെരുന്പാവൂർ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ ഇഇസി റോഡുവഴി ചാലിക്കടവ് പാലത്തിലൂടെ തൊടുപുഴ റോഡിലെത്തി നഗരത്തിൽ പ്രവേശിക്കേണ്ട തരത്തിലാണ് ഗതാഗതം തിരിച്ചുവിട്ടിരുന്നത്.തൊടുപുഴ,കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കച്ചേരിത്താഴം പഴയപാലത്തിലൂടെ ഒറ്റവരിയായി കടന്നുപോകുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തി.
മൂവാറ്റുപുഴ കച്ചേരിത്താഴം വിലയപാലത്തിനടുത്ത് രൂപപ്പെട്ട ഗർത്തം ഒടുവിൽ നികത്തി
Thursday, August 04, 2022
എംസി റോഡിൽ മൂവാറ്റുപുഴ കച്ചേരിത്താഴം വലിയപാലത്തിനു സമീപം നടുറോഡിൽ രൂപപ്പെട്ട വലിയ ഗർത്തം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നികത്തി.മൂന്നര മീറ്റർ ആഴത്തിൽ ഗ്രാവൽ അടക്കമുള്ള മിശ്രിതം ഉപയോഗിച്ചാണ് കുഴി നികത്തിയത്.വലിയപാലത്തിലൂടെ നിർത്തിവച്ച ഗതാഗതം ഇന്നലെ വൈകുന്നേരം അഞ്ചോടെ ഒരുവരിയായി പുനഃസ്ഥാപിച്ചു. സമീപത്തുള്ള പഴയ പാലത്തിലൂടെയാണ് മൂവാറ്റുപുഴ നഗരത്തിലേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നത്.ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് പാലത്തിന സമീപം വലിയ ഗർത്തം പൊടുന്നനെ പ്രത്യക്ഷപ്പെട്ടത്.ഏറെ തിരക്കുള്ള റോഡിൽ തടിലോറികൾ അടക്കമുള്ള കൂറ്റൻ ഭാരവാഹനങ്ങൾ കടന്നുപോകുന്ന സമയമായിരുന്നു ഇത്.കുഴി ശ്രദ്ധയിൽപ്പെട്ടയുടൻ എംസി റോഡിലെ ഗതാഗതം തിരിച്ചുവിട്ടു. ഇതോടെ വലിയ ഗതാഗതക്കുരുക്കാ ണുണ്ടായത്.പതിറ്റാണ്ടുകൾക്കു മുന്പ് ഇവിടെ സ്ഥാപിച്ച ബിഎസ്എൻഎൽ ചേംബർ കനത്ത മഴയിൽ ഇടിഞ്ഞുതാഴ്ന്നതാണ് ഗർത്തം രൂപപ്പെടാൻ കാരണമായതെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.