Type Here to Get Search Results !

എലിസബത്ത് രാജ്ഞിയുടെത് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ

എലിസബത്ത് രാജ്ഞിയുടെത് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ
എലിസബത്ത് രാജ്ഞി പണമോ ഭക്ഷണമോ കുട്ടികള്‍ക്ക് നേരെ എറിഞ്ഞുകൊടുക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ.ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്.എറിഞ്ഞുകൊടുക്കുന്ന സ്ത്രീകളില്‍ ഒരാള്‍ എലിസബത്ത് രാജ്ഞിയാണെന്നാണ് പ്രചരിക്കപ്പെടുന്നത്.എന്നാല്‍ ഈ വിഡിയോ ആഫ്രിക്കയിലെ ബ്രിട്ടീഷ് കോളനികളിലൊന്നില്‍ നിന്നുള്ളതാണെന്നാണ് പറയുന്നത്.പക്ഷേ സത്യാവസ്ഥ അങ്ങനെയല്ല,വിഡിയോയില്‍ കാണുന്ന സ്ത്രീ എലിസബത്ത് രാജ്ഞിയല്ല.ഈ വിഡിയോ ബ്രിട്ടീഷ് ഭരണം വരുന്നതിനും രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതാണ്.വീഡിയോയില്‍ നിന്നുള്ള ഫ്രെയിമുകളിലൊന്നിന്റെ സ്‌ക്രീന്‍ഷോട്ട് കാറ്റലോഗ് ലൂമിയര്‍ എന്ന ഫ്രഞ്ച് വെബ്സൈറ്റിലുണ്ട്.ഇത് ഫ്രാന്‍സിലെ ലിയോണിലുള്ള ലൂമിയര്‍ കമ്പനി നിര്‍മ്മിച്ച സിനിമയാണ്.


ഈ സ്‌ക്രീന്‍ഷോട്ട് ഗബ്രിയേല്‍ വെയറിന്റെ ഒരു സിനിമയില്‍ നിന്നുള്ളതാണെന്നാണ് കാറ്റലോഗ് ലൂമിയര്‍ എന്ന ഫ്രഞ്ച് വെബ്സൈറ്റില്‍ വ്യക്തമാക്കുന്നത്.1899 നും 1900 നും ഇടയില്‍ ഫ്രഞ്ച് കോളനിയായ അന്നം, ഇപ്പോഴത്തെ വിയറ്റ്നാം എന്നിവിടങ്ങളിലാണ് ഇത് ചിത്രീകരിച്ചത്.1901 ജനുവരി 20-ന് ഫ്രാന്‍സിലെ ലിയോണിലാണ് ഇത് പ്രദര്‍ശിപ്പിച്ചത്.‘Indo-Chine: Annamese children picking up cash in front of the ladies’ pagoda’ എന്ന പേരിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്.സ്ത്രീകളുടെ ആരാധനാലയത്തിന് മുന്നില്‍ വെച്ച് കുട്ടികള്‍ പണം പെറുക്കി എടുക്കുന്ന സിനിമയിലെ ദൃശ്യങ്ങളാണിത്.