Type Here to Get Search Results !

കൊച്ചിയിൽ അഞ്ച് തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടെത്തി

കൊച്ചിയിൽ അഞ്ച് തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടെത്തി
കൊച്ചിയില്‍ തെരുവുനായക്കളെ വിഷം കൊടുത്ത് കൊന്നു.തൃപ്പൂണിത്തുറ എരൂരിലാണ് അഞ്ച് തെരുവ് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഇന്നലെ കുഴിച്ചിട്ട നായ്ക്കളെ പൊലീസ് പുറത്തെടുത്തു.എസ്പിസിഎ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കോട്ടയത്തും സമാനമായ സംഭവം നടന്നിരുന്നു.കോട്ടയത്തെ മുളക്കുളത്താണ് തെരുവ് നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ് കേസെടുത്തു. IPC 429 പ്രകാരം വെള്ളൂര്‍ പൊലീസാണ് കേസെടുത്തത്.മൃഗങ്ങളെ കൊന്നാല്‍ ചുമത്തുന്ന വകുപ്പാണ് IPC 429.


നായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും.ഇതിനായി കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുത്തു.വൈക്കം കടുത്തുരുത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്.അതേസമയം,ചങ്ങനാശേരി പെരുന്നയില്‍ നാട്ടുകാര്‍ക്ക് നിരന്തര ശല്യമായിരുന്ന നായയെ കൊന്ന് കെട്ടിതൂക്കി.പെരുന്നയില്‍ പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് സംഭവം.മാസങ്ങളായി നാട്ടുകാര്‍ക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്.