എസ്എൻസി ലാവലിന്‍ കേസ് വീണ്ടും മാറ്റി, ഇതോടെ 4 വർഷത്തിനിടെ 30 തവണ മാറ്റിവച്ചു
Tuesday, September 13, 2022
എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല.സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളിലെ വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചില്‍ തുടരുന്നതിനാലാണ് ഇത്.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിന്‍ ഹര്‍ജികള്‍ സുപ്രീംകോടതി ഉള്‍പ്പെടുത്തിയിരുന്നത്.ഭരണഘടനാ ബഞ്ചിലെ നടപടികള്‍ ഇന്നത്തേക്ക് പൂര്‍ത്തിയായാലേ മറ്റു ഹര്‍ജികള്‍ പരിഗണിക്കൂ എന്ന് സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു.നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്.എസ്എന്‍സി ലാവലിന്‍ ഇടപാടില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സി ബി ഐയുടെ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.