തിരുവനന്തപുരം കാരക്കോണത്ത് പോലീസിനുനേരെ ആക്രമണം നടത്തിയ 11 പേര്‍ക്കെതിരെ കേസ്
Monday, September 12, 2022
തിരുവനന്തപുരം കാരക്കോണത്ത് പോലീസിനു നേരെ ഗുണ്ടാ ആക്രമണം.വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്കും പോലീസ് ഡ്രൈവര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തു.ഇന്നലെ രാത്രി 10നാണ് സംഭവമുണ്ടായത്.കാരക്കോണത്ത് ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.സംഘര്‍ഷമുണ്ടാക്കിയ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ജീപ്പിലേക്ക് മാറ്റുന്നതിനിടെയാണ് ആക്രമണം.ഗ്രേഡ് എസ്ഐ സുരേഷ് കുമാര്‍,ഡ്രൈവര്‍ സിപിഒ അരുണ്‍ എന്നിവരെയാണ് ആക്രമിച്ചത്.കസ്റ്റഡിലെടുത്തവരും കൂടെയുണ്ടായിരുന്നവരും ചേര്‍ന്ന് പോലീസുകാരുടെ യൂണിഫോം വലിച്ചുകീറുകയും ലാത്തി ഒടിച്ചുകളയുകയും ചെയ്തു.ഡ്യൂട്ടി തടസപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനും ഇവര്‍ക്കെതിരെ കേസെടുത്തു.