ഉത്രാടദിനത്തില്‍ 117 കോടിയുടെ റെക്കോര്‍ഡ് മദ്യവില്‍പ്പന കൂടുതല്‍ വില്‍പന കൊല്ലത്ത്
Friday, September 09, 2022
സംസ്ഥാനത്ത് ഇത്തവണയും മാറ്റമില്ലാതെ ഉത്രാടദിനത്തില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധനവ്.117 കോടി രൂപയുടെ മദ്യമാണ് ഒരു ദിവസം കൊണ്ട് വിറ്റഴിച്ചത്.തിരുവോണത്തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രം വിറ്റത് 117 കോടിയുടെ മദ്യമാണ്.കൂടുതല്‍ വില്‍പന നടന്നത് കൊല്ലം ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിലാണ്. 1.06 കോടി രൂപയാണ് ഇവിടെ വിറ്റത്.ആശ്രാമം അടക്കം നാല് ഔട്ട്‌ലെറ്റുകളില്‍ ഒരു കോടിയിലേറെ വ്യാപാരം നടന്നു.കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമാണ് വിറ്റത്.32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വര്‍ഷമുണ്ടായത്.ചേര്‍ത്തല കോര്‍ട്ട് ജംക്ഷന്‍,ഇരിങ്ങാലക്കുട,പയ്യന്നൂര്‍, എന്നിവിടങ്ങളിലും ഇക്കുറി കോടി രൂപയുടെ കച്ചവടം നടന്നു.ഓണാഘോഷം തുടങ്ങി ഉത്രാടം വരെയുള്ള ഏഴ് ദിവസം കൊണ്ട് വിറ്റത് 624 കോടി രൂപയുടെ മദ്യമാണ്.കഴിഞ്ഞ വര്‍ഷം ഇത് 529 കോടിയായിരുന്നു. നികുതിയിനത്തില്‍ സര്‍ക്കാരിന് 550 കോടി രൂപയോളം ഈയിനത്തില്‍ ലഭിച്ചെന്നാണ് കണക്ക്.അതേസമയം, തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.ബാറുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.