ഒപ്പം ആതിരയുടേയും അനുവിന്റെ സഹോദരന്റെയും രണ്ട് വയസുള്ള മക്കളെ മന്ത്രി തന്നെ എടുത്ത് വാഹനത്തില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.ഇതോടൊപ്പം ആശുപത്രി അധികൃതരെ വിളിച്ച് പറഞ്ഞ് അടിയന്തിര വൈദ്യ സഹായം ഉറപ്പാക്കി.കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ പാളയം വിജെടി ഹാളിനു സമീപമായിരുന്നു അപകടം.അനുവും ഭാര്യ ആതിരയും മക്കളും,സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.അനുവിന്റെ സഹോദരന് ബ്രയിന്‍ ട്യൂമറാണ്.അതിനാല്‍ അദ്ദേഹത്തിന്റെ മക്കളെ കൂടി ഓണാഘോഷവും ലൈറ്റും കാണിച്ച് മടങ്ങി വരവേയാണ് അപകടം സംഭവിച്ചത്.അപകടത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്നും ആതിര മക്കളുമായി തെറിച്ച് വീണു.ഇടിച്ച ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോയി. ബൈക്ക് ആതിരയുടെ കാലില്‍ വീണ് പരിക്കേറ്റു.മറ്റാര്‍ക്കും പരിക്ക് പറ്റിയില്ല.
തിരുവനന്തപുരത്ത് ബൈക്കപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്
Saturday, September 10, 2022
വാഹനാപകടത്തില്‍പ്പെട്ട അമ്മയ്ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും രക്ഷകരായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പരിക്കേറ്റ കുടുംബത്തിനെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് മന്ത്രി ചികിത്സ ഉറപ്പാക്കി.ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന പേയാട് സ്വദേശികളായ അനുവും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.മന്ത്രി കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്തായിരുന്ന അപകടം നടന്നത്.അതുവഴി വന്ന മന്ത്രി വീണാ ജോര്‍ജ് അപകടം കണ്ട് വണ്ടി നിര്‍ത്തി പുറത്തിറങ്ങി.ഓണാഘോഷത്തോടനുബന്ധിച്ച് കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന സമയത്തായിരുന്നു അപകടം.മന്ത്രി ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു.എന്നാല്‍ ഗതാഗതക്കുരുക്ക് കാരണം ആംബുലന്‍സ് വരാന്‍ വൈകുമെന്ന് കണ്ടു. പരിക്കേറ്റ ആതിരയെ വണ്ടിയില്‍ കയറ്റി.