വാര്‍ത്തയില്‍ പറഞ്ഞത് പോലൊരു വിഷയം സ്ഥലത്ത് ഉണ്ടായിട്ടില്ലെന്നും അങ്ങനെ യാതൊരു കാര്യവും എസ്എഫ്ഐ ആവശ്യപ്പെട്ടിട്ടില്ലെന്നും ആര്‍ഷോ വ്യക്തമാക്കി. ക്യാമ്പസിലോ പരിസരത്തോ വാര്‍ത്തയെ സംബന്ധിച്ച് അന്വഷിക്കാമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരത്തെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ കണ്ടെയ്നറുകളുടെ ക്യാമ്പ് ചെയ്യാനാണ് കോണ്‍ഗ്രസ് തയ്യാറെടുത്തിരുന്നത്.എന്നാല്‍ സിപിഎമ്മിന്റെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ കുത്തിയിരിപ്പ് സമരം നടത്തി.തുടര്‍ന്നാണ് രാഹുല്‍ എംപിമാര്‍ക്കും നേതാക്കള്‍ക്കുമൊപ്പം മറ്റൊരു സ്ഥലത്ത് തങ്ങാന്‍ തീരുമാനിച്ചതെന്നായിരുന്നു എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്.
രാഹുല്‍ ഗാന്ധിക്കെതിരെ SFI പ്രതിഷേധമെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് പിഎം ആര്‍ഷോ
Sunday, September 11, 2022
രാഹുല്‍ ഗാന്ധിക്കെതിരെ എസ്എഫ്ഐ പ്രതിഷേധമെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമെന്ന് SFI സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ.വാഹനം പാര്‍ക്ക് ചെയ്യുന്നതോ ജാഥ നടത്തുന്നതോ ഒന്നും എസ്എഫ്ഐയെ ബാധിക്കുന്ന വിഷയമല്ല.കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് മാറി ക്യാമ്പ് തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു.ഉപരോധ സമരം സംഘടിപ്പിച്ചു,കുത്തിയിരുന്നു പ്രതിഷേധിച്ചു എന്നതെല്ലാം തികച്ചും വാസ്തവത്തിന് നിരക്കാത്ത കാര്യങ്ങളാണ്.കഴിഞ്ഞ പത്ത് ദിവസമായി ക്യാമ്പസ് പ്രവര്‍ത്തിക്കുന്നില്ല.