Type Here to Get Search Results !

പാലക്കാട് മുൻ എംഎൽഎ കെകെ ദിവാകരന് തെരുവ് നായയുടെ കടിയേറ്റു

പാലക്കാട് മുൻ എംഎൽഎ കെകെ ദിവാകരന് തെരുവ് നായയുടെ കടിയേറ്റു
പാലക്കാട് നഗരത്തില്‍ വീണ്ടും തെരുവ് നായ ആക്രമണം.നൂറണി തൊണ്ടികുളത്ത് നാല് പേരെ തെരുവുനായ ആക്രമിച്ചത്.പാലക്കാട് മുന്‍ എംഎല്‍എയും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ കെകെ ദിവാകരനും തെരുവ് നായയുടെ കടിയേറ്റു.ഇന്ന് രാവിലെയാണ് കെകെ ദിവാകരന് നായയുടെ കടിയേറ്റത്.പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.രാവിലെ നടക്കാനിറങ്ങിയ സമയത്താണ് തെരുവുനായുടെ ആക്രമണത്തിന് ഇരയായതെന്ന് കെകെ ദിവാകരന്‍ പറഞ്ഞു.


ആലപ്പുഴയില്‍ ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചു.സ്‌കൂളില്‍നിന്നും വരുന്നവഴിയാണ് ഏഴുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റത്.ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ് തെരുവുനായ കടിച്ചത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും തെരുവ് നായയയുടെ ആക്രമണം നടന്നിരുന്നു. വിളവൂര്‍ക്കലില്‍ വെച്ചാണ് പത്ത് വയസുള്ള വിദ്യാര്‍ത്ഥി അടക്കം 25 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്.