ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഉന്നത രാഷ്ടീയ ബന്ധമുള്ള പ്രതികൾ കൈക്കലാക്കിയത് ലക്ഷങ്ങൾ
Saturday, October 08, 2022
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര പാറശ്ശാല കേന്ദ്രീകരിച്ച് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കി തൊഴിൽ തട്ടിപ്പ് സംഘം വിലസുന്നു.കവടിയാർ സ്വദേശിയായ ശിവനിലയം കൃഷ്ണൻ മകൻ പ്രേമചന്ദ്രൻ്റെ നേതൃത്വത്തിൽ കൊല്ലംവിളാകത്തിൽ തങ്കയ്യൻ മകൻ സുരേന്ദ്രനാണ് ഇടനിലക്കാരനായി നാട്ടുകാരിൽ പലരിൽ നിന്നും പണം കയ്പറ്റിയിരിക്കുന്നത്.ജോലി ലഭിക്കാതായതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അവധികൾ പറഞ്ഞത് പറ്റിക്കലാണ് ഇവരുടെ പതിവ്.പാറശ്ശാല കുന്നത്തുകാൽ വെതുകോട്ടുകോണം പുത്തൻവീട്ടിൽ രത്തിനത്തിൻ്റെ മകൻ ഷാജിയാണ് പരാതിയുമായി ആദ്യം എത്തിയിരിക്കുന്നത്. ഇയാളുടെ ഭാര്യയ്ക്ക് മിൽമ ബോർഡിന് കീഴിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചതായാണ് പരാതി. ഇത്തരത്തിൽ നിരവധി പേരെ തട്ടിപ്പു സംഘം പറ്റിച്ച് പണം തട്ടിയെടുത്തെന്നാണ് സൂചന. ഭീഷണി കാരണവും നാണക്കേട് കാരണവുമാണ് പലരും പരാതി നൽകാൻ മടിക്കുന്നത്.എന്നാൽ തട്ടിപ്പ് സംഘത്തെ ചോദ്യം ചെയ്താൽ വൻ റാക്കറ്റുകൾ കുടുങ്ങുമെന്നും തട്ടിപ്പിന് ഇരയായ കൂടുതൽ ആൾക്കാർ പരാതിയുമായി മുന്നോട്ടു വരുമെന്ന് നാട്ടുകാർ പറയുന്നു. ഉന്നത രാഷ്ട്രീയ ബന്ധമുള്ള പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയും പണം കയ്പറ്റിയതിൻ്റെ രേഖകളുമായി പത്ര ദൃശ്യമാധ്യമങ്ങളെ സമീപിച്ച് തട്ടിപ്പ് സംഘത്തെ പൊതു ജനത്തിന് മുന്നിൽ തുറന്നു കാണിയ്ക്കാൻ ഒരുങ്ങുകയാണെന്ന് തട്ടിപ്പിന് ഇരയായ ഷാജി പറയുന്നു.സോളാർ തട്ടിപ്പു കേസ്സിലെ പ്രതി സരിത എസ് നായരും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.