ബലാൽസംഘ കേസ്സിൽ ഒളിവിൽ പോയതിൽ എൽദോസ് ഖേദം പ്രകടിപ്പിച്ചെന്ന് കെ സുധാകരൻ
Friday, October 21, 2022
ബലാത്സംഗ കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ വിളിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ഒളിവിൽ പോയത് തേട്ടന്നെന്നും അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചെന്നും സുധാകരൻ പറഞ്ഞു.എൽദോസിനെതിരെ നടപടി എടുക്കുന്നതിൽ നേതാക്കളുമായി നാളെ ചർച്ച നടത്തും.മുൻകൂർ ജാമ്യം നൽകാൻ കോടതി കണക്കിലെടുത്ത കാരണങ്ങൾ പരിശോധിക്കും.സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു.അതിനിടെ ബലാത്സംഗ കേസിലെ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോള്‍ പെരുമ്പാവൂരിലെ എംഎല്‍എയുടെ ഓഫീസില്‍ ലഡു വിതരണം ചെയ്തിനെ പരിഹസിച്ച് കെ മുരളീധരന്‍ രംഗത്ത് എത്തിയിരുന്നു. ലഡു വിതരണമൊക്കെ അന്തിമ വിധി കഴിഞ്ഞിട്ടാകുന്നതാണ് നല്ലതെന്ന് മുളീധരന്‍ പരിഹസിച്ചു.കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കെപിസിസി നടപടി വൈകിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.അതിനിടെ മുരളീധരന്റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത് എത്തുകയും ചെയ്തു.എംഎല്‍എ ഓഫീസിലെ ലഡു വിതരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ജാമ്യം ലഭിച്ചതിലെ സന്തോഷം കാരണമാകും ലഡു വിതരണം നടത്തിയതെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും സതീശന്‍ പറഞ്ഞു.