അമ്മ മരണപ്പെട്ടതിലെ വിഷമത്തിൽ കായംകുളത്ത് ഡോക്ടര്‍ ജീവനൊടുക്കി
Sunday, October 09, 2022
കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടര്‍ ആത്മഹത്യ ചെയ്തു.ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടര്‍ ശ്രീരാജാണ് ആത്മഹത്യ ചെയ്തത്.കായംകുളം ചിറക്കടവം സ്വദേശിയാണ്.ഇദ്ദേഹത്തിന്റെ അമ്മ ഈ അടുത്താണ് മരണപ്പെട്ടത്.ഇതേ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു ശ്രീരാജെന്നാണ് വിവരം.ഈ മനോവിഷമത്തിലാകാം ആത്മഹത്യയെന്നും കരുതപ്പെടുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.