Type Here to Get Search Results !

വിവരംകെട്ട നിയമമന്ത്രിയ്ക്ക് എന്റെ തീരുമാനം പരിശോധിക്കാന്‍ എന്ത് അധികാരമെന്ന് ഗവര്‍ണര്‍

വിവരംകെട്ട നിയമമന്ത്രിയ്ക്ക് എന്റെ തീരുമാനം പരിശോധിക്കാന്‍ എന്ത് അധികാരമെന്ന് ഗവര്‍ണര്‍
നിയമമന്ത്രി വിവരംകെട്ടവനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.എത്ര വിവരമില്ലാത്ത മനുഷ്യനാണ് നിയമമന്ത്രി?എന്റെ തീരുമാനങ്ങള്‍ പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.അതിനുള്ള എന്ത് അധികാരമാണ് മന്ത്രിക്കുള്ളത്? മന്ത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാനാണ് ഗവര്‍ണര്‍. അവരെ നിയമിച്ചത് ഞാനാണ് ഗവര്‍ണര്‍ പറഞ്ഞു.നിയമവും ഭരണഘടനയും മന്ത്രിക്ക് അറിയില്ല. വിവരമില്ലാത്ത ഇവരെപ്പോലുള്ളവര്‍ ഭരിക്കുന്നതുകൊണ്ടാണ് ആളുകള്‍ പുറത്തേക്ക് പോകുന്നത്.ഗവര്‍ണറുടെ നടപടികള്‍ പരിശോധിക്കാന്‍ കോടതിക്ക് മാത്രമേ അധികാരമുള്ളു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഭരണഘടന തകര്‍ന്നാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരമുണ്ട്. എല്ലാ സാഹചര്യത്തിലും ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരമില്ല.യുപി യില്‍ നിന്ന് വന്ന ഒരാള്‍ക്ക് എങ്ങനെ കോരളത്തിലെ വിദ്യാഭ്യാസസ്ഥിതി മനസിലാകുമെന്നാണ് ധനമന്ത്രി ചോദിച്ചത്.മദ്യ വില്‍പനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം.പരിധി ലംഘിക്കരുതെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.