Type Here to Get Search Results !

കൈക്കൂലി കേസിൽ പിടിയിലായ സിജെ എൽസിയെ പിരിച്ചുവിടുമെന്ന് സൂചന

കൈക്കൂലി കേസിൽ പിടിയിലായ സിജെ എൽസിയെ പിരിച്ചുവിടുമെന്ന് സൂചന
കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ എംജി സര്‍വകലാശാല പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സിജെ എല്‍സിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച അന്വേഷണ സമിതിയുടെ ശുപാര്‍ശ സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.തുടര്‍നടപടിക്ക് വിസിയെ സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തി.എംജിയിലെ നാലംഗ സിന്‍ഡിക്കേറ്റ് കമ്മിഷന്‍,രജിസ്ട്രാര്‍,ജോയിന്റ് രജിസ്ട്രാര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.എല്‍സി മുന്‍പും പലതവണ കൈക്കൂലിയും തട്ടിപ്പും നടത്തിയിട്ടുണ്ടെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇടത് യൂണിയൻ നേതാവായ എൽസി പിടിയിലായപ്പോൾ തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചിരുന്നു.അനധികൃതമായി കോടികളുടെ സമ്പാദ്യം ഇവർക്കുണ്ടെന്നും കണ്ടെത്തി.മാര്‍ക്ക് ലിസ്റ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ കൈമാറുന്നതിനായി തിരുവല്ല സ്വദേശിയായ വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പലതവണയായി ഒരു ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നാണ് കേസ്.സര്‍വകലാശാലയില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ജനുവരി 29നാണ് എല്‍സിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.യൂണിയൻ കൈവിട്ടാൽ എൽസിയെ പിരിച്ചുവിട്ടേയ്ക്കും.