വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുയുമായി അറസ്റ്റിലായ കമിതാക്കൾ റിമാൻഡ് ചെയ്തു
Sunday, October 23, 2022
കഴിഞ്ഞ ദിവസം ചിറങ്ങരയിൽ വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി അറസ്റ്റിലായ കമിതാക്കളെ റിമാൻഡ് ചെയ്തു.ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന പാലക്കാട് വടക്കഞ്ചേരി മേലെപുരയ്ക്കൽ വീട്ടിൽ പവിത്ര (25),തൃശൂർ കൂർക്കഞ്ചേരി സ്വദേശി കുറ്റിപ്പറന്പിൽ വീട്ടിൽ അജ്മൽ (23) എന്നിവർ എറണാകുളത്തേക്കു വില്പനയ്ക്കായി രണ്ടുഗ്രാം എംഡിഎംഎ കൊണ്ടുപോകുന്പോഴാണ് പിടിയിലായത്.അജ്മലിന്റെ ജീൻസിന്റെ പോക്കറ്റിൽനിന്നും പവിത്രയുടെ ബാഗിൽനിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്.