Type Here to Get Search Results !

സരിതക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സിപിഎം സ്വപ്നക്ക് നൽകുന്നില്ലെന്ന് വിഡി സതീശന്‍

സരിതക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സിപിഎം സ്വപ്നക്ക് നൽകുന്നില്ലെന്ന് വിഡി സതീശന്‍
സിപിഎം നേതാക്കള്‍ക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും സിപിഎം മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഇതിന് മുമ്പ് സമാന ആരോപണങ്ങളില്‍ പൊലീസ് എഫ്‌ഐആറിട്ട് അന്വേഷണം നടത്തുന്നതാണ് കേരളം കണ്ടിട്ടുള്ളത്.ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്.സരിതക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സ്വപ്നക്കില്ല? മുഖ്യമന്ത്രിക്കെതിരെ അഴിമിതി ആരോപണവുമുണ്ട്.ഗൗരവതരമായ അന്വേഷണം നടന്നേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു.സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍,തോമസ് ഐസക്ക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്നാണ് സ്വപ്‌ന സുരേഷിന്റെ ആരോപണം.മന്ത്രിയായിരുന്ന കടകം പിള്ളി സുരേന്ദ്രന്‍ എറണാകുളത്ത് വ്ച്ച് തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായി സ്വപ്ന പറഞ്ഞു.ലൈംഗീക ചുവയോടെ സംസാരിക്കുകയും അത്തരത്തിലുള്ള എസ് എം എസ് അയക്കുകയും ചെയ്തിരുന്നു.കടകംപിള്ളിയോട് ഹോട്ടല്‍ മുറിയുടെ പുറത്ത് വച്ച് മോശമായി സംസാരിക്കേണ്ടിയും വന്നു.


മന്ത്രിയായിരുന്ന തോമസ് ഐസക് തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചു.മൂന്നാര്‍ നല്ല സ്ഥലമാണെന്നും വരുന്നോ എന്നും ചോദിച്ചു.ഔദ്യോഗിക വസതിയിലെ പാര്‍ട്ടിയില്‍ വച്ചാണ് ഐസക് ഇത്തരത്തില്‍ പറഞ്ഞതെന്നും സ്വപ്ന പറഞ്ഞു.സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതയില്‍ നടന്ന മദ്യസല്‍ക്കാരിത്തലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അനുഭവമുണ്ടായെന്നും സ്വപ്ന പറഞ്ഞു.സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം കമ്മീഷന്‍ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും സ്വപ്നാ സുരേഷ് പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണാ വിജയന്‍ ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇഡിക്ക് നല്‍കിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു.ഇഡി ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രി സ്വാധീനിച്ചുവെന്നും സ്വപ്ന ആരോപിച്ചു.