ഉറ്റ സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റാങ്ക് നേട്ടത്തിലും ഒരുമിച്ച് തന്നെ മുന്നോട്ട്
Tuesday, January 24, 2023
നേട്ടത്തിലും അവര്‍ ഒരുമിച്ച് തന്നെ മുന്നോട്ട്.ഉറ്റ സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് യൂണിവേഴ്സിറ്റി പരീക്ഷയില്‍ റാങ്ക് നേട്ടം.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംഎ ഹിസ്റ്ററി പരിക്ഷയിലാണു നെടുങ്കണ്ടം എംഇഎസ് കോളജിലെ മൂന്നു പേര്‍ക്ക് റാങ്ക് ലഭിച്ചത്.ഒരു ക്ലാസിലെ മൂന്നു വിദ്യാര്‍ത്ഥിനികളാണ് റാങ്ക് നേടിയത്.കല്ലാര്‍ പാലയ്ക്കല്‍ പിജി മുരളിധരന്‍-ശോഭന ദമ്പതികളുടെ മകള്‍ കാവ്യക്കു രണ്ടാം റാങ്കും രാജാക്കാട് മുക്കുടില്‍ വള്ളാടിയില്‍ വിആര്‍ ഷാജി-സുധര്‍മ ദമ്പതികളുടെ മകള്‍ ദേവികയ്ക്കു ഏഴാം റാങ്കും തേര്‍ഡ്ക്യാംപ് ഇഞ്ചപ്രാവില്‍ കെ മോഹനന്‍-രാജമ്മ ദമ്പതികളുടെ മകള്‍ ചിപ്പിമോള്‍ക്കു ഒമ്പതാം റാങ്കുമാണ് ലഭിച്ചത്.കാവ്യയും ദേവികയും ഒരേ ബഞ്ചിലിരുന്നാണു പഠിച്ചത്.ചിപ്പിമോള്‍ തൊട്ടടുത്ത ബഞ്ചിലും.ഡിഗ്രിക്കും മൂവരും ഒരുമിച്ചായിരുന്നു.ഒരേ ക്ലാസിലെ മൂന്നു പേര്‍ക്ക് റാങ്ക് ലഭിച്ച സന്തോഷത്തിലാണ് കോളജ് അധികൃതരും.