Type Here to Get Search Results !

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍.സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ള നടപടിയുടെ ഭാഗമാണ് അറസ്റ്റ്.കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ്. ജനുവരി 18നാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.കേസിലെ ഒന്നാം പ്രതിയാണ് പികെ ഫിറോസ്.കേസിലെ ഒന്നാം പ്രതിയാണ് പികെ ഫിറോസ്.കേസില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.മാര്‍ച്ചില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലേറ് നടത്തി.കൂടാതെ കുപ്പികളും ചെരിപ്പുകളും കസേരകളും പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു.അഴിമതി അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധം.കൊവിഡിന്റെ മറവില്‍ സര്‍ക്കാര് അഴിമതി നടത്തിയെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം ഉയര്‍ത്തിയിരുന്നു.സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം അവസാനിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തിരിഞ്ഞത്.സംസ്ഥാന സര്‍ക്കാരിനെതിരെ സേവ് കേരള മാര്‍ച്ച് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടത്തിയത്.