റോഡിലേയ്ക്ക് താണു കിടന്ന കേബിളിൽ കുടുങ്ങി അപകടത്തിൽപ്പെട്ട് ബെെക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
Monday, January 23, 2023
കൊച്ചി വെണ്ണലയിൾ കേബിളിൽ കുടുങ്ങി ബെെക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.മരട് സ്വദേശിയായ അനിൽകുമാറിനാണ് പരിക്കേറ്റത്.ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.അനിൽകുമാറിനെ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രിയിൽ വെെറ്റിലയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ വെണ്ണലയിൽ റോഡിലേയ്ക്ക് ചാഞ്ഞുകിടക്കുകയായിരുന്ന കേബിളിൽ തട്ടി അനിൽ തെറിച്ച് വീഴുകയായിരുന്നു.വീഴ്ചയിൽ തലയ്ക്കും വാരിയെല്ലിനും ഗുരുതര പരിക്കുണ്ട്.യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.ഡിസംബറിലും കൊച്ചിയിൽ സമാനമായ രീതിയിൽ അപകടമുണ്ടായിരുന്നു.എറണാകുളം സൗത്ത് സ്വദേശി സാബുവും ഭാര്യ സിന്ധുവും ബെെക്കിൽ യാത്ര ചെയ്യുന്നതിനിടെ കേബിളിൽ കുടുങ്ങി പരിക്കേറ്റിരുന്നു.റോഡിന് കുറുകെ താഴ്ന്ന നിലയിലായിരുന്ന കേബിളാണ് സാബുവിന്റെ കഴുത്തിൽ കുടുങ്ങിയത്.നിരത്തിൽ നിന്നും നാല് മീറ്റർ ഉയരത്തിൽ കാണുന്ന കേബിളുകൾ മുറിച്ചു മാറ്റണമെന്ന ഹെെക്കോടതി ഉത്തരവ് നിലവിലുണ്ട്.അപകടകരമായി കിടക്കുന്ന എല്ലാ കേബിളുകളും നീക്കം ചെയ്യണമെന്ന് ഹെെക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നേരത്തെ ഉത്തരവിട്ടിരുന്നു.എന്നാൽ ഉത്തരവുകൾ നഗരത്തിലെ പ്രധാന റോഡുകളിൽ മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണ് ആരോപണം.