പിണറായിയുടെ ഓഫീസിലെ ഒന്നാമനായിര്ന്നു എം ശിവശങ്കരന്‍, രണ്ടാമന്‍ സിഎം രവീന്ദ്രനായിരുന്നു. പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയായത് മൂതല്‍ കൂടെയുള്ളയാളാണ് സിഎം രവീന്ദ്രന്‍. പിണറായിയുടെ ഓഫീസിലെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന സിഎം രവീന്ദ്രന്‍ നിരവധി തവണ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ സ്വ്പനക്കയച്ചുവെന്നാണ് ഇഡി പിടിച്ചെടുത്ത സ്വ്പനയുടെ ഫോണിലൂടെ വെളിവാകുന്നത്.2018 നവംബര്‍ 18 ന് രാത്രി സ്വപ്‌നയും രവീന്ദ്രനും തമ്മില്‍ നടത്തിയ രാത്രികാല വാട്‌സ് ആപ്പ് ചാറ്റുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ‘ കിടന്നില്ലേ, ‘ഭര്‍ത്താവ് അടുത്തുണ്ടോ?’ ഇത്തരത്തില്‍ വളരെ വ്യക്തിപരമായ ചോദ്യങ്ങളാണ് രവീന്ദ്രന്‍ ചോദിച്ചത്.ഭര്‍ത്താവ് അടുത്തുണ്ടെന്ന് പറഞ്ഞപ്പോള്‍ ‘അയ്യോ’ എന്നായിരുന്നു രവീന്ദ്രന്റെ മറുപടി. രാത്രി പതിനൊന്നരയായി അത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു രവീന്ദ്രന്റെ മറുപടി.
സ്വപ്‌നയുമായി വിവധ ഇടപാടുകള്‍ക്കായി സിഎം രവീന്ദ്രന്‍ നിരവധി തവണ സ്വപ്‌നയുമായി വാട്‌സ് ആപ്പിലും മറ്റും ആശയ വിനിമയം നടത്തിയിട്ടുണ്ടെന്ന് ഇഡി പിടിച്ചെടുത്ത ഫോണിലൂടെ വ്യക്തമായിട്ടുണ്ട്.