ഇന്നലെ പുലർച്ചെയാണ് തമിഴ്നാട് വൈദ്യുതി,എക്സൈസ് മന്ത്രിയായ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് മന്ത്രിയുടെ അറസ്റ്റ്.അറസ്റ്റിന് പിറകെ ആരോഗ്യ നില മോശമായ ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഹൃദയ ധമനിയിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടിരുന്നു.മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ എന്ന് ഇന്നറിയാം.ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കും.
ഇത് ഭീഷണിയല്ല മുന്നറിയിപ്പ് ബിജെപിയെ വെല്ലുവിളിച്ച് തമിഴ്നാനാട് മുഖ്യമന്ത്രി സ്റ്റാലിൻ
Thursday, June 15, 2023
ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റാണ് സ്റ്റാലിനെ പ്രകേപിപ്പിച്ചത്.ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണമെന്നാണ് സ്റ്റാലിൻ വെല്ലുവളിച്ചത്.ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല.ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം.ചരിത്രം അറിയില്ലെങ്കിൽ ദില്ലിയിലെ മുതിർന്ന നേതാക്കളോട് ചോദിക്കൂ.ഇത് ഭീഷണി അല്ല,മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു.