മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിനിയായ കാസര്‍കോട് സ്വദേശി വിദ്യ കെ.2018 മുതല്‍ 2021 വരെ മഹാരാജാസ് കോളേജില്‍ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് ഉണ്ടാക്കിയത്.പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തിയുണ്ടാക്കിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉപയോഗിച്ച് അട്ടപ്പാടി ഗവ.കോളജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമത്തിന് ശ്രമിച്ചു.സംശയം തോന്നിയ അധ്യാപകര്‍ മഹാരാജാസ് കോളജില്‍ വിവരം അറിയച്ചതോടെയാണ് സംഭവം പുറത്തായത്.മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അട്ടപ്പാടി പൊലീസിന് കൈമാറിയിട്ടുണ്ട്.ഇതിന് പിന്നാലെയാണ് വിദ്യ മുന്‍പ് ജോലി ചെയ്ത കരിന്തളം ഗവണ്‍മെന്റ് കോളേജിലും അന്വേഷണം നടന്നത്.ഇവിടെയും വ്യാജരേഖ ഉപയോഗിച്ചെന്ന് വ്യക്തമായിരിക്കുകയാണ്.
മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ എക്‌സ്പീരീയന്‍സ് സര്‍ട്ടിഫിക്കറ്റുണ്ടാക്കി കരിന്തളം കോളജിലും ജോലി ചെയ്തു വിദ്യ
Tuesday, June 06, 2023
മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ എക്‌സ്പീരീയന്‍സ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കെ വിദ്യ ഇതിന് മുമ്പും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച ജോലിനേടിയെന്ന് കണ്ടെത്തി.കാസര്‍കോഡ് കരിന്തളം സര്‍ക്കാര്‍ കോളജില്‍ ഇവര്‍ ജോലി നേടിയതും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു.കരിന്തളം കോളജില്‍ 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് ജോലി ചെയ്തത്.മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വ്യക്തമാക്കി.