Type Here to Get Search Results !

അമല്‍ജ്യോതി കോളജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സര്‍ക്കാര്‍ ഇടപെടുന്നു

അമല്‍ജ്യോതി കോളജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സര്‍ക്കാര്‍ ഇടപെടുന്നു
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് കാഞ്ഞിരപ്പിള്ളി അമല്‍ജ്യോതി കോളജിലുണ്ടായ വിദ്യാര്‍ത്ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍.ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവും,സഹകരണ മന്ത്രി വിഎന്‍ വാസവനും നാളെ കോളജിലെത്തി വിദ്യാര്‍ത്ഥികളുമായും മാനേജ്‌മെന്റുമായും ചര്‍ച്ച നടത്തും.അമല്‍ജ്യോതി കോളിജലെ സമരം വളരെ ഗൗരവമായി സര്‍ക്കാര്‍ കാണുന്നുവെന്നതിന്റെ സൂചനയാണിത്.ശ്രദ്ധ സതീഷ് എന്ന രണ്ടാം വര്‍ഷ എഞ്ചിനീളിംഗ് വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.ശ്രദ്ധയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.മാനേജ്മെന്റ് പീഡനത്തെ തുടര്‍ന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് സഹപാഠികളും ശ്രദ്ധയുടെ വീട്ടുകാരും പറയുന്നത്.ഇന്ന് കോളജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അതിശക്തമായിരുന്നു.കെഎസ് യു,എബിവിവിപി,എംഎസ്എഫ് സംഘടനകള്‍ കോളജിലേക്ക മാര്‍ച്ച് നടത്തി.കോളജ് കാമ്പസിനുള്ളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കതത്തിനെ തുടര്‍ന്ന് വലിയ സംഘര്‍ഷം ഉടെലുത്തിരുന്നു.പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബലപ്രയോഗം നടത്തിയ സംഭവമുണ്ടായി.