മോൺസൻ മാവുങ്കൽ കേസ്സിൽ അറസ്റ്റ് തടയണമെന്നാവിശ്യപ്പെട്ട് കെ സുധാകരന്‍ ഹൈക്കോടതിയില്‍
Thursday, June 15, 2023
മോണ്‍സന്‍മാവുങ്കല്‍ കേസില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതുണ്ടെന്നും അത് തടണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കോടതിയില്‍. അഡ്വ.മാത്യു കുഴല്‍നാടന്‍ മുഖേന മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കെ സുധാകരന്‍ വാദങ്ങളുന്നയിച്ചിരിക്കുന്നത്.ഇന്ന് 11 മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് കെ സുധാകരന് നോട്ടീസ് നല്‍കിയിരിക്കുന്നത്.42 സിആര്‍പിസി പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.ഇത് പ്രതികള്‍ക്ക് നല്‍കുന്ന നോട്ടീസ് ആണ്.അ്ത് കൊണ്ട് തന്നെ അറസ്റ്റിനുള്ള നീക്കമാണിതെന്ന് കെ സുധാകരന്‍ ഹൈക്കോടതിക്ക് മുമ്പില്‍ ബോധിപ്പിച്ചിരിക്കുന്നത്.2018 ല്‍ ആണ് കേസിനാധാരമായ സംഭവം നടക്കുന്നതെന്നാണ് പറയുന്നത്.അന്ന് താന്‍ പാര്‍ലമെന്റംഗമല്ല.ആരുടെ കയ്യില്‍ നിന്നും പണം വാങ്ങുകയോ മറ്റ ആനുകൂല്യങ്ങള്‍ കൈപ്പററുകയോ ചെയ്തിട്ടില്ല.എന്നാല്‍ രാഷ്ടീയ പക പോക്കലിന് വേണ്ടി തന്നെ അറസ്റ്റു ചെയ്ത് ജയിലിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.തന്റെ അവഹേളിക്കാനും അവതമിപ്പുണ്ടാക്കാനുമാണ് ശ്രമമെന്നും സുധാകരന്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.