ഡൽഹിയിൽ ഒരു നയം കേരളത്തിൽ മറ്റൊരു നയം യെച്ചൂരിയുടേത് കള്ളക്കളിയെന്ന വിമർശനവുമായി രമേശ് ചെന്നിത്തല
Thursday, June 15, 2023
മാധ്യമങ്ങൾക്കെതിരായ സർക്കാർ സമീപനത്തോടുള്ള സിപിഎം അഖിലേന്ത്യ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ പ്രതികരണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ഡല്‍ഹിയില്‍ ഒരു നയം കേരളത്തില്‍ മറ്റൊരു നയം അതാണ് യെച്ചൂരി നയമെന്നായിരുന്നു വിമർശനം.മാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുമ്പോള്‍ നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന യെച്ചൂരി കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നടപടിയെ പറ്റി ഒന്നും പറയുന്നില്ല.മാധ്യമങ്ങള്‍ക്ക് എതിരെ നടക്കുന്ന പ്രതികാര നടപടികളില്‍ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി കള്ളകളി നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവം അറിഞ്ഞില്ല എന്നാണ് യെച്ചൂരി പറയുന്നത്.വിവരസാങ്കേതികവിദ്യ ഇത്രയധികം വളർന്ന കാലത്ത് ഒന്നും അറിഞ്ഞില്ല എന്ന് പറയുന്ന യെച്ചൂരി ഏതു ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് യെച്ചൂരി ചോദിച്ചു.യെച്ചൂരിയെ പോലുള്ളവര്‍ വിശാലമായി ചിന്തിക്കാതെ പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതക്ക് കുട പിടിക്കുകയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ് പങ്കുവെച്ച് ചോദ്യങ്ങളുയര്‍ത്തി നേരത്തേ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തുവന്നിരുന്നു.