Type Here to Get Search Results !

6 ലക്ഷം രൂപയും പെണ്‍മക്കളെയും കൊണ്ടുവരണമെന്ന് ഭീഷണിപ്പെടുത്തിയ മന്ത്രവാദിയെ സ്ത്രീകള്‍ സംഘംചേര്‍ന്ന് നടുറോഡിലിട്ട് മര്‍ദ്ദിച്ചു

6 ലക്ഷം രൂപയും പെണ്‍മക്കളെയും കൊണ്ടുവരണമെന്ന് ഭീഷണിപ്പെടുത്തിയ മന്ത്രവാദിയെ സ്ത്രീകള്‍ സംഘംചേര്‍ന്ന് നടുറോഡിലിട്ട് മര്‍ദ്ദിച്ചു
ആഭിചാരക്രിയകളുടെ മറവില്‍ പതിവായി ചൂഷണം ചെയ്യുന്ന ആളെ സ്ത്രീകള്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു.തെലുങ്കാനയിലാണ് സംഭവം. ശനിയാഴ്ച രാവിലെ പര്‍സിഗുട്ടയില്‍ നിന്നെത്തിയ സ്ത്രീകളാണ് സംഘം ചേര്‍ന്ന് തൊരൂര്‍ സ്വദേശിയായ മന്ത്രവാദി ശ്രീനിവാസിനെ മര്‍ദ്ദിച്ചത്.ആഭിചാരക്രിയകളുടെയും മന്ത്രവാദത്തിന്റെയും മറവില്‍ സ്ത്രീകളില്‍ നിന്ന് പണം തട്ടിയെടുക്കുന്നത് ഇയാളുടെ പതിവായിരുന്നു.ഇതിനിടെയാണ് പര്‍സിഗുട്ട സ്വദേശിയായ യുവതി തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഭേദപ്പെടുവാന്‍ വേണ്ടി ശ്രീനിവാസന്റെ അടുത്തേക്കെത്തുന്നത്.തുടര്‍ന്ന് ഇയാള്‍ യുവതിയെ ഉപദ്രവിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു.പെണ്‍മക്കളെയും കൂട്ടി തന്റെ അടുത്തേക്ക് ആറുലക്ഷം രൂപയുമായി എത്തണമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു.ഇതിനു തയ്യാറായില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ശ്രീനിവാസന്‍ ഭീഷണിപ്പെടുത്തി.തുടര്‍ന്ന് പര്‍സിഗുട്ടിയിലെ ഒരു വനിത സൊസൈറ്റിയില്‍ യുവതി പരാതി നല്‍കുകയായിരുന്നു.


അതേസമയം യുവതിയുടെ പരാതി കേട്ട സംഘത്തിലെ സ്ത്രീകള്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കാന്‍ തീരുമാനമെടുത്തു.ഇവരുടെ നിര്‍ദേശമനുസരിച്ച് പ്രതിയെ യുവതി ഫോണില്‍ വിളിക്കുകയും എവിടെയാണുള്ളതെന്ന് തിരക്കുകയും ചെയ്തു.തുടര്‍ന്ന് തൊരൂര്‍ ബസ് സ്റ്റോപ്പില്‍ താന്‍ ഉണ്ടെന്ന് പ്രതി പറഞ്ഞതോടെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു.പിടികൂടിയ പ്രതിയെ സ്ത്രീകള്‍ നടുറോഡിലൂടെ മര്‍ദ്ദിക്കുകയും,ഇയാളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.ഇതിന് ശേഷമാണ് സംഘം പ്രതിയെ പൊലീസിന് കൈമാറിയത്. ഇയാള്‍ക്കെതിരേ കേസെടുത്തതായി തൊനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.